Wednesday, May 6, 2020

വിപ്ലവങ്ങള‍ുടെ കാലം


അമേരിക്കൻ സ്വാതന്ത്ര്യസമരം


     പതിനാറാം ന‌ൂറ്റാണ്ട‌് മ‌ുതല്‍ ഇംഗ്ലണ്ടില്‍ നിന്ന് അമേരിക്കയിലേക്ക് ക‌ുടിയേറിയ ജനങ്ങള്‍ മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ ച‌ൂഷണങ്ങള്‍ക്ക‌ും കോളനിവല്‍ക്കരണത്തിനെതിരെയ‌ും നടത്തിയ സായ‌ുധ സമരമാണ് അമേരിക്കന്‍ സ്വാതന്ത്ര്യസമരം

കാരണങ്ങള്‍

  1. മെര്‍ക്കന്റലിസ്റ്റ് നിയമങ്ങള്‍

    കോളനികളെ ച‌ൂഷണം ചെയ്യ‌ുന്നതിനായി മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്തോടെ കച്ചവടക്കാര്‍ അമേരിക്കന്‍ കോളനികളില്‍ നടപ്പിലാക്കിയ നിയമങ്ങളാണ് മെര്‍ക്കന്റലിസ്‌റ്റ് നിയമങ്ങള്‍. ഇതിലെ പ്രധാന വ്യവസ്ഥകള്‍ താഴെ വിവരിക്ക‌ുന്ന‌‍ു.
  • നാവിഗേഷന്‍ നിയമം

    കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ട്പോക‍ുന്നത് ഇംഗ്ലീഷ് കപ്പല‍ുകളിലോ കോളനികളിൽ നിർമിച്ച കപ്പല‍ുകളിലോ മാത്രമായിരിക്കണം
  • പഞ്ചസാര നിയമം

    കോളനികളിൽ ഉൽപാദിപ്പിച്ചിര‍ുന്ന പഞ്ചസാര, കമ്പിളി, പര‍ുത്തി, പ‍ുകയില എന്നിവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവ‍ൂ.
  • സ്റ്റാമ്പ് നിയമം 

    കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്താനപത്രങ്ങൾ, ലഘ‍ുലേഖകൾ, ലൈസൻസ‍ുകൾ ത‍ുടങ്ങിയവയിൽ ഇംഗ്ലണ്ടിന്റെ മ‍ുദ്ര പതിക്കണം
  • സൈനിക നിയമം

    കോളനിയിൽനിലനിർത്തിയിട്ട‍ുള്ള ഇംഗ്ലീഷ് സൈന്യത്തിന‍ുള്ള താമസസ്ഥലവ‍ും അത്യാവശ്യ സൗകര്യവ‍ും കോളനിക്കാർ നൽകണം
  •  ഡിക്ലറേറ്ററി നിയമം

    കോളനിയിലേക്ക് ഇറക്ക‍ുമതിചെയ്യ‍ുന്ന തേയില,ഗ്ലാസ്,കടലാസ് എന്നിവക്ക് ഇറക്കമതിച്ച‍ുങ്കം നൽകണം
    മെര്‍ക്കന്റലിസ്റ്റ് നിയമങ്ങളില‌ൂടെ ഇംഗ്ലണ്ട് അമേരിക്കന്‍ കോളനികള‌ുടെ മേല്‍ കൂട‌ുതല്‍ ആധിപത്യവ‌ും നിയന്ത്രണങ്ങള‌ും കൊണ്ട‌ുവരാന്‍ നടത്തിയ ശ്രമങ്ങളാണ് അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന് കാരണമായത്

     2. ചിന്തകര‌ുടെ സ്വാധീനം 

  • ജോണ്‍ലോക്ക്

        മന‍ുഷ്യന് ചില അവകാശങ്ങള‍ുണ്ട് അവ ഹനിക്കാൻ ഒര‍ു ശക്തിക്ക‍ും അവകാശമില്ല.

  • തോമസ് പെയിന്‍ 

    ഏതെങ്കില‍ും ഒരു വിദേശശക്തിക്ക്  അമേരിക്ക ദീര്‍ഘകാലം കീഴടങ്ങിക്കഴിയ‍ുക എന്നത് യ‍ുക്തിക്ക് നിരക്ക‍ുന്നതല്ല.

    3. കോണ്‍ണ്ടിനെന്റല്‍ സമ്മേളനങ്ങള്‍

    • 1774 – ഒന്നാം കോണ്‍ണ്ടിനെന്റല്‍ സമ്മേളനം   :

      വ്യാപാരനിയന്ത്രണങ്ങൾ നീക്കണം , തങ്ങള‍ുടെ അംഗീകാരമില്ലാതെ നിക‍ുതി ച‍ുമത്തര‍ുത്  എന്നീ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഇംഗ്ലണ്ടിലെ രാജാവിന് സമര്‍പ്പിച്ച‍ു.
    • 1775 – രണ്ടാം കോണ്‍ണ്ടിനെന്റല്‍ സമ്മേളനം   :

      ജോര്‍ജ് വാഷിംങ്ടണിനെ സൈന്യത്തിന്റെ തലവനായി നിയമിച്ച‍ു, തോമസ് പെയിൻ കോമണ്‍സെൻസ് എന്ന ലഘ‍ുലേഖ പ്രസിദ്ധീകരിച്ച‍ു. 
    • 1776 – മ‍ൂന്നാം കോണ്‍ണ്ടിനെന്റല്‍ സമ്മേളനം   :

      അമേരിക്കന്‍ കോളനികൾ സ്വാതന്ത്രപ്രഖ്യാപനം നടത്തി.
       
      സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ ഇംഗ്ലണ്ട‌ും അമേരിക്കയ‌ും തമ്മില്‍ യ‌ുദ്ധം. 1781 യ‌ുദ്ധം അവസാനിക്ക‌ുന്ന‌ു. 1783 പാരീസ് ഉടമ്പടിയില‍ൂടെ ഇംഗ്ലണ്ട് അമേരിക്കന്‍ കോളനികള‌ുടെ സ്വാതന്ത്ര്യം അംഗീകരിച്ച‌ു.

  അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഫലങ്ങള്‍

  • പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനം
  • മന‌ുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക
  • റിപ്പബ്ലിക്കന്‍ ഭരണരീതി
  •  ആദ്യത്തെ എഴ‌ുതപ്പെട്ട ഭരണഘടന
  • ഫെഡറല്‍ രാഷ്‍ട്രം എന്ന ആശയം